അർജുൻ കപൂറിനെ ബാധിച്ച ഹാഷിമോട്ടോസ് ഡിസീസ് ,എന്താണ് ഈ രോഗം?
അടുത്തിടെയാണ് ബോളിവുഡ് താരം അർജുൻ കപൂർ താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞത്. വിഷാദരോഗത്തിന് തെറാപ്പി എടുത്തിരുന്നുവെന്നും ഹാഷിമോട്ടോസ് ഡിസീസ് എന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡർ സ്ഥിരീകരിച്ചു എന്നും നടൻ പറയുകയുണ്ടായി.
ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡറാണ് ഹാഷിമോട്ടോസ് ഡിസീസ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളാണ് രോഗകാരണമാകുന്നത്. തൈറോയ്ഡ് കോശങ്ങള്‍ക്കെതിരേ സ്വന്തം പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുക എന്ന പിശകാണ് ഇവിടെ സംഭവിക്കുന്നത്. ഇതോടെ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്നത്.
ചിലഘട്ടങ്ങളിൽ ഹാഷിമോട്ടോസ് ഡിസീസ് ഹൈപ്പർതൈറോയ്ഡിസത്തിനും കാരണമാകാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനം മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. അമിതക്ഷീണം, വണ്ണംവെക്കുക, പേശികളിലും സന്ധികളിലും വേദന, മലബന്ധം, വരണ്ട മുടിയും ചർമവും, മുടികൊഴിച്ചിൽ, ആർത്തവക്രമക്കേടുകൾ, ഹൃദയമിടിപ്പ് കുറയുക തുടങ്ങിയവയാണ് ഹാഷിമോട്ടോസ് ഡിസീസിന്റെ പ്രധാനലക്ഷണങ്ങൾ.
Content Highlights: Actor Arjun Kapoor is fighting Hashimoto’s Thyroiditis details
Published: 13 Nov 2024, 07:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented