ആധാര്‍ കാര്‍ഡ് രാജ്യത്ത് നിര്‍ബന്ധമല്ലെന്നും, തരില്ലെന്ന് പറയാനുള്ള അവകാശം പൗരനുണ്ടെന്ന് സുപ്രീം കോടതി വരെ പറഞ്ഞിട്ടും ഹോട്ടല്‍ റിസപ്ഷന്‍ മുതല്‍ സ്‌കൂളിലും കോളേജിലും വരെ വെരിഫിക്കേഷനായി നാം ഉപയോഗിക്കാറുള്ളത് ആധാര്‍ കാര്‍ഡാണ്. അല്ലെങ്കില്‍ അതാണ് ആവശ്യപ്പെടാറുള്ളത്. ഇതുമുന്‍നിര്‍ത്തി ആധാര്‍ വെരിഫിക്കേഷന്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നതിനായി ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രം. പല സ്ഥലങ്ങളിലും ആധാര്‍ കാര്‍ഡോ കോപ്പിയോ കൊടുക്കുന്നതു വഴി വ്യക്തിഗത വിവരങ്ങള്‍ ചോരുന്നത് കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 

To advertise here,

സ്മാര്‍ട്ട്‌ഫോണുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് ഇനി കയ്യില്‍ കൊണ്ടുനടക്കേണ്ടതില്ല. ആധാര്‍ ആവശ്യമാകുന്ന സ്ഥലങ്ങളില്‍ വച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വെരിഫിക്കേഷന്‍ എളുപ്പത്തില്‍ നടത്താം. ഫെയ്സ്ഐഡിയോ, ഫിങ്ഗര്‍പ്രിന്റ് സ്‌കാനറോ ഉള്ള ഫോണ്‍ വേണമെന്ന് മാത്രം. ഡാറ്റ സെക്യൂരിറ്റി ഉറപ്പാക്കാന്‍ എ.ഐ സഹായത്തോടെ ഫേസ് ഐഡന്റിഫിക്കേഷന്‍ വഴിയാണ് ആപ്പ് പ്രവര്‍ത്തിക്കുക. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ വച്ചു നടത്തിയ ആധാര്‍ സംവാദിലാണ് ആപ്പ് പരിചയപ്പെടുത്തിയത്. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ടനവര്‍ക്ക് മാത്രമാണ് ആപ്പ് ലഭ്യമാവുക. എന്നാല്‍ താമസിയാതെ എല്ലാ ഐഓഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ആപ് ലഭ്യമാകും. യുണീക്ക് ഐഡന്റി ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.  

Inshort | India launches a new mobile app for easy Aadhaar verification, eliminating the need to carry physical cards.  Ensures data security with AI-powered face recognition.