ഉത്തരം താങ്ങുന്ന പുസ്തകങ്ങള്‍ എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുകയാണ് പ്രൊഫസര്‍ പി. ജയേന്ദ്രന്റെ 'പൗഷാലി' എന്ന വീട്. നടനും സുഹൃത്തുമായ ഇന്നസെന്റ് അദ്ദേഹത്തോട് ഒരിക്കല്‍ തമാശയോടെ പറഞ്ഞു: 'മാഷിന്റ വീട്ടില്‍ ചെന്നാല്‍ പുസ്തകം തലയില്‍ വീണ് മരിച്ചു എന്ന വാര്‍ത്തയ്ക്കും സാധ്യതയുണ്ട്.' പൗഷാലിയുടെ വരാന്തമുതല്‍ അടുക്കള വരെ കൈയേറിയിരിക്കുന്നത് പുസ്തകങ്ങളാണ്. ഒരാള്‍ക്ക് കഷ്ടിച്ച് അടിവെച്ച് നടക്കാവുന്ന സ്ഥലം മാത്രം പുസ്തകങ്ങള്‍ മാറിക്കൊടുത്തിട്ടുണ്ട്. വരാന്തയില്‍ നിന്നും നേരെ അകത്തേക്കുകയറുമ്പോള്‍ നാരായണ ഗുരു വിശ്രമിച്ച കസേര കാണാം. പൈതൃകമായി കൈമാറി വന്ന കസേരയുടെ അവകാശി ഇപ്പോള്‍ ജയേന്ദ്രന്‍ മാഷാണെങ്കിലും മടിയിലിരിക്കുന്നത് ടാഗോറിന്റെ പുസ്തകങ്ങളാണ്. പൗഷാലി അഥവാ പുസ്തകവീടിന്റെ വിശേഷങ്ങളിലേക്ക്...

To advertise here,