ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനത്തിനുള്ള ആദ്യപട്ടികയില്‍ ഇന്ത്യന്‍വംശജ കിരണ്‍ ദേശായിയുടെ 'ദ ലോണ്‍ലിനസ് ഓഫ് സോണിയ ആന്‍ഡ് സണ്ണി' ഇടംപിടിച്ചു. 2006-ല്‍ 'ദ ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ്' എന്ന നോവലിന് കിരണിന് ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് അവര്‍ നോവലെഴുതുന്നത്.

To advertise here,

കിരണിന്റേതുള്‍പ്പെടെ 13 നോവലുകളാണ് ഇത്തവണ ആദ്യപട്ടികയിലുള്ളത്. 667 പേജുള്ള 'ദ ലോണ്‍ലിനസ് ഓഫ് സോണിയ ആന്‍ഡ് സണ്ണി'യാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ നോവല്‍. ചുരുക്കപ്പട്ടിക സെപ്റ്റംബര്‍ 30-ന് പ്രഖ്യാപിക്കും. സമ്മാനം ഏതു നോവലിനെന്ന് നവംബര്‍ 30-തിനറിയാം.

ഇക്കൊല്ലവും സമ്മാനം ലഭിച്ചാല്‍ ബുക്കര്‍ രണ്ടുതവണ നേടുന്ന അഞ്ചാമത്തെ വ്യക്തിയാകും ന്യൂഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന കിരണ്‍. അവരുടെ അമ്മ അനിതാ ദേശായി മൂന്നുതവണ ബുക്കര്‍ ചുരുക്കപ്പട്ടികയിലെത്തിയിട്ടുണ്ട്.