ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമപദ്ധതി. അതാണ് മെക് 7. 2022-ല്‍ തുടങ്ങിയ മെക് 7 മലബാറില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകളായി വളര്‍ന്നു. കേരളത്തിലെ മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലക്കും വളര്‍ന്നു. കൂട്ടായ്മയില്‍ പങ്കാളികളായിരുന്നവരുടെ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മെക് 7 വ്യാപക ചര്‍ച്ചയാവുന്നത് സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസംഗത്തിലൂടെയാണ്. പൊടുന്നനെ പൊട്ടിമുളച്ച മെക് സെവന്‍ ഭയത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്താണ്? മെക് 7 എന്ന ഏണിയില്‍ കയറി ആരെ അടിക്കാനാണ് സി.പി.എം. ഉദ്ദേശിച്ചത്? 

To advertise here,