Video | 'ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്ന കല്പറ്റ മാത്രമല്ല വയനാട്', ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു
ഉരുള്‍പൊട്ടലിന്റെ മുറിവുണങ്ങും മുമ്പേ ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വയനാട്. രാഹുല്‍ ഗാന്ധിയുടെ രാജിയോടെയാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ്. യുഡിഎഫ് പ്രതിനിധിയെ മാത്രം പാര്‍ലമെന്റിലേക്കയച്ച വയനാട്ടില്‍ നിന്ന് പ്രിയങ്കാ ഗാന്ധി കന്നിയങ്കത്തിന് ഒരുങ്ങുമ്പോള്‍ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. രാഹുല്‍ ഗാന്ധി വയനാടിനെ ഉപേക്ഷിക്കില്ലെന്നും സഹോദരിയ്ക്കാണ് ചുമതല കൈമാറിയതെന്നും പ്രചാരണം ശക്തം. രാഹുല്‍ ഗാന്ധി രാജി വെച്ചതും വയനാടിന്റെ വികസന പ്രശ്‌നങ്ങളും ഉത്തരേന്ത്യക്കാരിയായ നേതാവ് ജയിച്ചാല്‍ വയനാട്ടുകാര്‍ക്ക് ഗുണമുണ്ടാവില്ലെന്നുമുള്ളതെല്ലാം എതിര്‍ സ്ഥാനാര്‍ത്ഥികളും പ്രചരിപ്പിക്കുന്നു.
സിപിഐ നേതാവ് സത്യന്‍ മൊകേരിയും ബിജെപിയുടെ കൗണ്‍സിലര്‍ നവ്യ ഹരിദാസുമാണ് വയനാട്ടിലെ പ്രിയങ്കാ ഗാന്ധിയുടെ പ്രധാന എതിരാളികള്‍. പതിനാറ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന വയനാട്ടില്‍ ജനവിധി ആര്‍ക്കൊപ്പമായിരിക്കും. പ്രിയങ്കാ ഗാന്ധിയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം എന്നത് യുഡിഎഫിന്റെ അമിത ആത്മവിശ്വാസമാണോ? വയനാടിന് എന്തൊക്കെയാണ് ആവശ്യം? അട്ടിമറി ജയം എല്‍ഡിഎഫിന് സാധ്യമാണോ? വയനാട്ടിലെ വോട്ടര്‍മാര്‍ സംസാരിക്കുന്നു.
In Short | In Wayanad, a by-election is approaching following Rahul Gandhi's resignation from his parliamentary seat. Priyanka Gandhi is now stepping in as the Congress (UDF) candidate, generating excitement among UDF supporters. The campaign highlights that Rahul hasn't abandoned Wayanad but entrusted it to his sister. Opponents argue, however, that Rahul's resignation and Priyanka’s North Indian background may not favor local development.
Content Highlights: Wayanad Byelection 2024, Priyanka Gandhi debut UDF vs LDF BJP
Published: 07 Nov 2024, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented