‘മർദ്ദിക്കാനും വലിച്ചിഴക്കാനും പോലീസിന് അധികാരം നൽകിയത് ആര്?’ പാരിയത്ത്കാവ് നിവാസികൾ
പതിറ്റാണ്ടുകളായി പാരിയത്ത് കാവിൽ താമസിക്കുന്ന ദലിത് കുടുംബങ്ങളും സ്വകാര്യ വ്യക്തിയും തമ്മിലുള്ള നിയമപോരാട്ടമാണ് തർക്കത്തിന് കാരണമായിരിക്കുന്നത്.തർക്കസ്ഥലം ഉൾപ്പെടുന്ന പ്രദേശം ഏകദേശം 19 ഏക്കറോളം വരുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയാണ്. ഇതിൽ രണ്ടര ഏക്കറോളം വരുന്ന ഭൂമിയിലാണ് പാരിയത്ത്കാവ് കോളനി സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന എട്ട് നിർധന കുടുംബങ്ങളാണ് ഇപ്പോൾ ഈ കോളനിയിലുള്ളത്. കോളനി സ്ഥിതി ചെയ്യുന്ന ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട് സ്വകാര്യ വ്യക്തി രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഭൂമി ഒഴിപ്പിക്കാൻ എത്തിയ പോലീസ് ക്രൂര മർദ്ദനമാണ് പ്രതിഷേധക്കാർക്ക് നേരെ ഉയർത്തിയത്. ഇതോടെ ജീവൻ പോയാലും ഈ മണ്ണിൽ നിന്നും ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പാരിയത്ത്കാവ് നിവാസികൾ.
Content Highlights: Long-standing legal battle over 19 acres of government land in Pariyathkavu., Eight marginalized Dalit families facing forced eviction., Allegations of severe police brutality against peaceful protesters., Residents vow to remain on the land despite court orders and pressure.
Published: 23 May 2026, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented