മുടിയേറ്റ്, മണ്ണാന്‍കൂത്ത്, ചാറ്റുപാട്ട്- ഗോത്രസംസ്കാരത്തനിമയുമായി കേരളീയത്തിൽ 'ആദിമം'
കേരളീയത്തിന്റെ ഭാഗമായി കനകകുന്നില്‍ ഒരുക്കിയിരിക്കുന്ന ആദിമം ലിവിംഗ് മ്യൂസിയം ശ്രദ്ധേയമാകുന്നു. സംസ്ഥാന ഫോക്ക്ലോര്‍ അക്കാദമി ഒരുക്കിയ മ്യൂസിയത്തില്‍ പളിയന്‍ നൃത്തം, മുടിയേറ്റ്, മണ്ണാന്‍ കൂത്ത്, മീന്‍, കുതിര വേഷങ്ങള്‍, ചാറ്റുപാട്ടുമായി വന്ന കാണി സമുദായക്കാര്‍, കാസര്‍ഗോഡ് നിന്നുള്ള മാവിലരുടെ മംഗലംകളി തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്. ഒറ്റപ്പാലത്ത് നിന്നുള്ള വള്ളുവനാടന്‍ തിറ സംഘം, 'നഖര' വാദ്യോപകരണത്തില്‍ തുടികൊട്ടി പാടുന്ന ഇടുക്കിയില്‍ നിന്നുമെത്തിയ പളിയന്‍ നൃത്തക്കാര്‍, മുടിയേറ്റുമായി പിറവത്തു നിന്നുമെത്തിയ 8 കലാകാരന്മാര്, മണ്ണാന്കൂത്തുമായി വന്ന 15അംഗ മണ്ണാന്‍ വിഭാഗക്കാര്‍, കാസര്‍ഗോട്ടെ മാവിലര്‍ എന്നിവരൊക്കെയാണ് ആദിമം മ്യൂസിയത്തെ സജീവമാക്കുന്നത്.
Content Highlights: Aadimam Living Museum, Keraleeyam, Tribals in Kerala
Published: 05 Nov 2023, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented