കേരളത്തിലെ കഴിവുറ്റ പുതിയ പ്രതിഭകളെ കണ്ടെത്താനും അവർക്ക് ഉയർന്നുവരാനുള്ള അവസരം കേരള ക്രിക്കറ്റ് ലീ​ഗ് ഒരുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സെക്രട്ടറി വിനോദ് എസ് കുമാർ. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ക്രിക്കറ്റ് ലീ​ഗുകൾ നേരത്തെ തുടങ്ങിയിരുന്നു. തമിഴ്നാട്ടിൽ നിരവധി പേർക്ക് ഇത്തരത്തിൽ ദേശീയ തലത്തിൽ വരെ കളിക്കാനായിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

To advertise here,