1985 മുതല്‍ 2002 വരെ പാലക്കാട് തത്തേങ്ങലത്തെ കശുമാവിന്‍ പ്ലാന്റേഷനുകളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു. തങ്ങള്‍ ഉപയോഗിക്കുന്നത് മാരകശേഷിയുള്ള കീടനാശിനിയാണെന്ന് അറിയാതെയാണ് തൊഴിലാളികള്‍ പണി ചെയ്തിരുന്നത്. ഇവിടെയുള്ള രോഗബാധിതരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. തുച്ഛമായി ലഭിക്കുന്ന പെന്‍ഷനിലാണ് ഈ തൊഴിലാളികളുടെ ജീവിതം. ഇതോടൊപ്പം ഇവിടെയുള്ള കോര്‍പ്പറേഷന്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ മാറ്റുന്നതിലും സര്‍ക്കാര്‍ കാര്യമായ  തീരുമാനങ്ങളെടുക്കുന്നില്ല.

To advertise here,