എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നപ്പോള്‍ ആഹ്ലാദം ബി.ജെ.പി, എ.എ.പി ക്യാമ്പുകളിലാണ്. കോണ്‍ഗ്രസിനും എസ്.പിക്കും ഒട്ടും ശുഭസൂചകമല്ല പ്രവചനങ്ങള്‍. കൈയിലിരുന്ന പഞ്ചാബ് കൂടി കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

To advertise here,

ഭഗവന്ത് മന്നിലൂടെ എ.എ.പി ഡല്‍ഹിക്ക് പുറത്ത് പഞ്ചാബിലും അധികാരത്തിലേറാനുള്ള സാധ്യത എങ്ങനെ? മണിപ്പൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുമോ? ഗോവയില്‍ യഥാര്‍ത്ഥ കളി ഫലം വന്നശേഷമാകാം. ജനവിധിയെ സ്വാധീനിച്ച ഘടകങ്ങള്‍, ഭരണത്തുടര്‍ച്ചയ്ക്കും ഭരണമാറ്റത്തിനുമുള്ള സാധ്യതകള്‍- മാതൃഭൂമി ഡോട്ട്കോം വിശകലനം ചെയ്യുന്നു.