യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ പല പ്രദശേങ്ങളും വെള്ളത്തിലായി. വളരെ പെട്ടെന്നാണ് എംജി റോഡില്‍ വെള്ളം കയറിയത്. രാവിലെ 9:30 ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കാല്‍പാദം മൂടുന്ന വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ റിപ്പോര്‍ട്ടറുടെ അരയ്ക്ക് മുകളിലാണ് വെള്ളം. രാവിലെ മുതല്‍ മാതൃഭൂമി ന്യൂസ് പ്രതിനിധി അനൂപ് ദാസ് ഇവിടെ നിന്നും തന്ന വിവരങ്ങള്‍ ചുരുക്കത്തില്‍.

To advertise here,

നിലവില്‍ ഡല്‍ഹി നഗരം കൂടുതല്‍ പ്രതിസന്ധിയിലാണ്. വലിയ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.