
ന്യൂഡല്‍ഹി: യമുനാ നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയ ദുരിതത്തില്‍ അകപ്പെട്ട ഡല്‍ഹിക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രളയബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
'യമുനയുടെ തീരത്ത് താമസിക്കുന്ന തീരെ ദരിദ്രരായ നിരവധി കുടുംബങ്ങള്‍ വളരെയധികം കഷ്ടപ്പെട്ടു. ചില കുടുംബങ്ങളില്‍ അവരുടെ വീട്ടുപകരണങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയി. പ്രളയബാധിതരായ ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം ധനസഹായം നല്‍കും. ആധാര്‍ കാര്‍ഡ് മുതലായ രേഖകള്‍ ഒലിച്ചുപോയവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. വസ്ത്രങ്ങളും പുസ്തകങ്ങളും ഒഴുകിപ്പോയ
കുട്ടികള്‍ക്ക് സ്കൂള്‍ വഴി അവ നല്‍കും' കെജ്രിവാള് ട്വിറ്ററിലൂടെ അറിയിച്ചു.
ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കക്കെടുതി അറുതിയില്ലാതെ തുടരുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജനജീവിതം ദുരിതത്തിലാണ്. യമുനാ ബസാര്‍, ഗീതാ കോളനി, മയൂര്‍ വിഹാര്‍ ഫേസ് ഒന്ന് തുടങ്ങിയിടങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്.
Content Highlights: Delhi CM Arvind Kejriwal announces Rs 10,000 financial assistance to each flood-affected family.
Published: 16 Jul 2023, 07:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented