അവൻ തുപ്പിയപ്പോ തടഞ്ഞതാണ്, കൈകൊണ്ടത് കഴുത്തിനായിപ്പോയി-അബ്ദുൾ റഹീം
ഇരുപത് വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം പുനർജന്മം ലഭിച്ചിരിക്കുകയാണ് കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്. യാദൃശ്ചികമായി സംഭവിച്ച ഒരു തെറ്റായിരുന്നു ജീവിതം മാറ്റിയത്. ഡ്രൈവർ ജോലിയായിരുന്നു റഹീമിന്. തന്റെ സ്പോൺസറുടെ പാതിതളർന്ന ശരീരവുമായി ജീവിക്കുന്ന മകന്റെ മരണം വിധി മാറ്റി എഴുതുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ ശരീരം തളർന്ന വ്യക്തിയായിരുന്നു സ്പോൺസറുടെ മകനായ 21 വയസ്സുകാരനായ അനസ്. അനസുമായി കാറിൽ യാത്രചെയ്യുന്നതിനിടെ നിയമം ലംഘിച്ച് സിഗ്നൽ കടക്കാൻ പറഞ്ഞത് അനുസരിക്കാതെ വന്നതാണ് വിധി മാറ്റിയത്. സിഗ്നൽ മറികടക്കാൻ സമ്മതിക്കാതെ വന്നതോടെ അനസ് മുഖത്ത് തുപ്പി. ഇത് കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതിനെ കൈകൊണ്ടത് കഴുത്തിനായിപ്പോയി. ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്തു.
Content Highlights: Abdul Rahim returned home after 20 years of imprisonment in Saudi Arabia., The incident was a tragic accident involving his sponsor's son, Anas., A dispute over a traffic signal led to an accidental physical confrontation., The physical contact resulted in the unintended death of Anas., The story highlights the accidental nature of the legal case that changed his life.
Published: 29 May 2026, 05:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented