ചോറും ചിക്കനും ബീഫുമെല്ലാം പൊതിയിൽ റെഡി! 70 രൂപക്ക് അതിഥി തൊഴിലാളികൾക്ക് ഊണ്
അതിരാവിലെ തൊഴിൽ തേടിപോകുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പാഥേയമൊരുങ്ങുകയാണ് പെരുമ്പാവൂരിന്റെ തെരുവിൽ. എഴുപത് രൂപക്ക് അവരുടെ രുചിയറിഞ്ഞുള്ള ചോറും ചിക്കനും ബീഫുമെല്ലാം റെഡിയാണ് ഈ പൊതികളിൽ. ദിവസവും പുലർച്ചെ അഞ്ച് മണിയോടുകൂടി ആരംഭിക്കുന്ന കച്ചവടം എട്ട് മണിയോടുകൂടി അവസാനിക്കും. ഇതോടെ അഞ്ഞൂറോളം പൊതിച്ചോറുകളാണ് ഇവിടെ വിറ്റ് പോകുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കം പത്തോളം പേരാണ് പൊതിച്ചോറുകളുമായി കച്ചവടത്തിനെത്തുന്നത്. പാതയോരത്തെ കടകളുടെ മുന്നിലാണ് പൊതിച്ചോറുമായി ഇതര സംസ്ഥാനക്കാരുടെ തന്നെ കച്ചവടം. അതാതുദിവസത്തെ തൊഴിൽ തേടിയിറങ്ങുന്നവരാണ് ഈ പൊതിച്ചോർ വാങ്ങാനെത്തുന്നത്. അസം ഒഡിഷ ബിഹാർ പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ നിന്നുള്ളവരാണ് അധികവും.
Content Highlights: In Perumbavoor, affordable meal packets containing rice, chicken and beef are available for just ₹70, catering mainly to migrant workers who head out early in search of daily work. The roadside food sales begin around 5 a.m. and end by 8 a.m., with nearly 500 meal packets sold every day.
Published: 16 Aug 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented