ബ്രിട്ടണിൽ പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നു; ലോകത്ത് പുതിയ പ്രതിസന്ധി
ലോകത്തിന് തലവേദനയായി ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്. നിലവിലുള്ളതിനേക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപന ശേഷി പുതിയ വൈറസിന് ഉണ്ടെന്നാണ് കണ്ടെത്തല്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് ബ്രിട്ടന്‍. ഇതോടെ ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ ഓരോന്നായി ബ്രിട്ടണിലേക്കുള്ള യാത്രാ ബന്ധം നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയാണ്.
പുതിയ വൈറസ് കൂടുതല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ളതാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയതോടെയാണ് ലോകം കൂടുതല്‍ ജാഗ്രത പുലര്‍ത്തിത്തുടങ്ങിയത്. രാജ്യത്തെ സ്ഥിതി നിയന്ത്രണാതീതമാണെന്നും അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാന്‍കോക്കും വ്യക്തമാക്കി. യു.കെയില്‍ പ്രതിദിന കോവിഡ് കണക്കുകളിലും ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, നെതല്‍ലാന്‍ഡ്‌സ്, കാനഡ, സൗദി അറേബ്യ, കുവൈത്ത്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ രാജ്യങ്ങള്‍ വിലക്കുമായി മുന്നോട്ടു വരുന്നു. ബ്രിട്ടണില്‍ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് വന്നവര്‍ക്ക് പല രാജ്യങ്ങളും നിര്‍ബന്ധിത ക്വാറന്റീൻ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള നിയോ കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സെല്ലുകളെ ആക്രമിക്കാനുള്ള ശേഷി കൂടുതലാണ് പുതിയവക്ക്. പടര്‍ന്നു പിടിക്കാനുള്ള ശേഷം പഴയതിനേക്കാള്‍ 70 ശതമാനം കൂടുന്നതോടെ പുതിയ വൈറസ് വളരെ പെട്ടെന്ന് പഴയ വൈറസിന് പകരക്കാരനാകുമെന്നും അവര്‍ പറയുന്നു. എന്നാല്‍ പുതിയത് കൂടുതല്‍ ആളപായമുണ്ടാക്കുന്നവയാണോ എന്ന കാര്യത്തില്‍ തെളിവില്ല. നിലവില്‍ അംഗീകാരം നല്‍കിയ വാക്സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്.
മഹാമാരിയുടെ കടന്നു വരവിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് മ്യൂട്ടേഷന്‍ വന്ന പുതിയ വൈറസ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Published: 21 Dec 2020, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented