കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സി ടീം അംഗങ്ങള്‍ക്ക് നേരെ കുപ്പിയെറിഞ്ഞ് യുവാവ്. വെള്ളിയാഴ്ച രാത്രി നടന്ന മത്സരശേഷം താരങ്ങള്‍ മൈതാനത്തുനിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഗാലറിയില്‍നിന്ന് കാണികള്‍ ആര്‍ത്തുവിളിക്കുന്നതിനിടെയാണ് അപ്രതീക്ഷതമായി താരങ്ങള്‍ക്ക് നേരെ നീല ജേഴ്‌സിയണിഞ്ഞ ഒരു യുവാവ് കുപ്പിയെറിഞ്ഞത്. തങ്ങള്‍ക്കുനേരെ വന്ന കുപ്പി ബെംഗളൂരു താരം പിടിക്കാന്‍ നോക്കുന്നതും താഴെ വീഴുന്നതും വീഡിയോയില്‍ കാണാം. ഗ്രൗണ്ട് ഒഫീഷ്യലുകള്‍ ഉടന്‍ തന്നെ ഇടപെട്ടപ്പോള്‍ കുപ്പിയെറിഞ്ഞ യുവാവ് ഓടിപ്പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനോട് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്നു.
Inshort - A youth threw a bottle at Bengaluru FC players after their match against Kerala Blasters in Kochi. The incident occurred as the players were leaving the field.
Content Highlights: youth threw a bottle at Bengaluru FC players after their match against Blasters
Published: 25 Oct 2024, 10:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented