വയോധികന്റെ കണ്പോളയുടെ ഉള്ളില്‍ 10 സെന്റിമീറ്റർ നീളമുള്ള വിര; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കണ്ണില്‍ ഒരു തടിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വയോധികന് എറണാകുളത്തെ സ്വകാര്യാശുപത്രിയെ സമീപിക്കുന്നത്. അവിടെ നിന്ന് പരിശോധിച്ച ഡോക്ടര്‍ അസ്വാഭാവികതകളൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാല്‍ തടിപ്പ് അനുഭവപ്പെടുകയും എന്തോ കുത്തുന്നത് പോലെ തോന്നുകയും ചെയ്തു. ഇതിനിടയിലാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മുമ്പ് ഇതേ അസ്വസ്ഥതകളുമായെത്തിയ മൂന്നരവയസുകാരിയുടെ കണ്ണില്‍ നിന്ന് വിരയെ നീക്കം ചെയ്ത വാര്‍ത്ത ഇവരുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്നാണ് ഇവര്‍ താലൂക്ക് ആശുപത്രിയിലെ നേത്രശസ്ത്രക്രിയാ വിഭാഗത്തില്‍ ചികിത്സക്കെത്തുന്നത്. ഡോക്ടര്‍മാരായ എം.അണിമയും ടി.വി സിത്താരയും ചേര്‍ന്ന് വിശദ പരിശോധനയ്ക്ക് വിധേയമാക്കി. മൈക്രോസ്കോപ്പിലൂടെയുള്ള പരിശോധനയിലാണ് കണ്പോളയുടെ ഉള്ളില്‍ വിരയുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് പുറത്തെടുക്കുകയും ചെയ്തത്.
സാധാരണ ഭക്ഷണത്തിലൂടെയും കൊതുകിലൂടെയുമൊക്കെയാണ് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുകയെന്നും പിന്നീട് സഞ്ചരിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഇതേ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് മൂന്നരവയസുകാരിയുടെ കണ്ണില്‍ നിന്ന് വിരയെ നീക്കംചെയ്തിരുന്നത്. അന്ന് മൂന്നര സെന്റീമീറ്ററോളമായിരുന്നു വിരയുടെ നീളം. ശ്രമകരമായാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്നും വിജയകരമായെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷിജിന് ജോണ്‍ ആളൂര്‍ പറഞ്ഞു.
Content Highlights: Eye Worm Removed from Elderly Patient Following Similar Case at Ottappalam Hospital
Published: 03 Sept 2025, 07:35 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented