'ഭീഷണികളുണ്ട്, പുച്ഛിക്കുന്നവരുണ്ട്; കട്ട് ഓഫും ഫിസിക്കലും പാസായി, ആ ഞങ്ങളിപ്പോഴും തെരുവിലാണ്'
ഗർഭിണികളും കുട്ടികളുള്ളവരുമൊക്കെ ഉറക്കമൊഴിച്ച് പഠിച്ചതും ഫിസിക്കൽ പാസായതുമൊക്കെ ഈ ജോലിക്ക് വേണ്ടിയിട്ടാണെന്ന് സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം ചെയ്യുന്ന വനിതാ CPO റാങ്ക് ഹോൾഡേഴ്സ്. 19ാം തീയ്യതിയാണ് റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ദിവസം. അന്ന് വരെ ഇവിടെ കിടന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. അതിനിടെ സർക്കാർ ഞങ്ങളോട് നീതികാണിക്കുമെന്നാണ് വിശ്വാസം. പലരും പുച്ഛിക്കുന്നുണ്ട്, പാർട്ടിയുടെ അകത്ത് നിന്നും പുറത്ത് നിന്നും ഭീഷണികളുണ്ട്. ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെയാണ് ഈ സമരം. പഠിച്ച് പരീക്ഷയെഴുതിയവരാണ്. അല്ലാതെ ഒരു മാനദണ്ഡവുമില്ലാതെ ജോലിക്ക് നിയമിക്കണമെന്ന് പറയില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
'പോലീസുകാർ ആത്മഹത്യ ചെയ്യുന്നു, ജോലി ഭാരം കൂടുതലാണ് എന്നൊക്കെ കേൾക്കുമ്പോഴും എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അറിയില്ല. കേരളത്തിൽ അക്രമണങ്ങൾ കൂടുതലാകുമ്പോൾ അത് കൈകാര്യം ചെയ്യാനുള്ള പോലീസ് ബലം ഇപ്പോഴില്ല. ഈ ലിസ്റ്റിലുള്ളവരെ പോലും നിയമിക്കുന്നില്ല. കഴിഞ്ഞ വർഷം എണ്ണൂറിലധികം പേരെ നിയമിച്ചിരുന്നു. ഞങ്ങളിൽ 292 പേരെയേ നിയമിച്ചിട്ടുള്ളൂ. ഇത്രയും കുറച്ചുപേരെ എടുക്കാനായിരുന്നെങ്കിൽ ലിസ്റ്റ് ചുരുക്കി ഇടാമായിരുന്നു. ഇതുവരെ വന്നതിൽ ഏറ്റവും വലിയ കട്ട് ഓഫാണ് ഞങ്ങൾക്ക് വന്നത്. ആ കട്ട് ഓഫും വാങ്ങി, ഫിസിക്കലും പാസായി ഞങ്ങളിവിടെ തെരുവിലിരിക്കുകയാണ്. ഇനിയെന്ത് ചെയ്യണമെന്നറിയില്ല', ഉദ്യോഗാർഥികളിൽ ഒരാൾ വ്യക്തമാക്കി.
Inshort: Women CPO rank holders in Kerala stage a protest demanding job appointments after clearing physical tests. They accuse the government of injustice and unfair cut-offs.
Content Highlights: Kerala Women CPOs Protest for Job Appointments
Published: 05 Apr 2025, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented