അമരക്കുനിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന കടുവയെ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് പാര്‍പ്പിക്കുക. ഒരാഴ്ച മുമ്പാണ് അമരക്കുനി തൂപ്രയില്‍വെച്ച വനംവകുപ്പിന്റെ കൂട്ടില്‍ എട്ടുവയസുള്ള പെണ്‍കടുവ കുടുങ്ങിയത്. വനംവകുപ്പിന്റെ കുപ്പാടി വന്യമൃഗ പരിപാലന-സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു കടുവ. പത്തുദിവസം അമരക്കുനി പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ പെണ്‍കടുവ അഞ്ച് ആടിനെയും കൊന്നിരുന്നു. കേരള വനംവകുപ്പിന്റെ ഡേറ്റാബേസില്‍ വിവരങ്ങളില്ലാതിരുന്ന കടുവയാണിത്.

To advertise here,