മരപ്പൊത്തിൽ നിന്നും പൈപ്പിലെന്ന പോലെ വെള്ളം വരുന്നു. വൈകാതെ ആളും കൂടി. പിന്നാലെ ഫോട്ടോ എടുക്കാനും വെള്ളത്തിൽ കൈ നനയ്ക്കാനും വരുന്നവരുടെ തിരക്ക്. മധുരയിലെ വേൽ‌മുരു​ഗൻ ന​ഗറിൽ പതിനഞ്ചു വർഷമായുള്ള മരപ്പൊത്തിലൂടെ നാൽപ്പത്തിയഞ്ചു മിനിറ്റുനേരമാണ് വെള്ളം വന്നത്. അത്ഭുതമെന്ന് കണ്ട് ആളുകൾ‌ മരത്തെ പൂജിക്കാൻ തുടങ്ങുംമുമ്പ് മധുര കോർപ്പറേഷന്റെ അറിയിപ്പെത്തി. കുടിവെള്ള പൈപ്പ് പൊട്ടിയതാകാം മരപ്പൊത്തിലൂടെ വെള്ളം വരാൻ കാരണം. പരിശോധനകൾ നടക്കുകയാണ്. 

To advertise here,