‘നീന്തി കരയിൽ എവിടെയെങ്കിലും എത്തിയിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് ജീവിച്ചിരിക്കുന്നത്’
അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ് ലൈനിന്റെ ഉടമസ്ഥതയിലുള്ള ആഡംബര യാത്രാക്കപ്പലായ 'എൻ.സി.സി. വിവ'യിൽ ജോലിചെയ്യുന്ന കക്കോടി സ്വദേശിയെ കാണാതായിട്ട് ദിവസങ്ങൾ പിന്നിട്ടു. മോരിക്കര മേലേടത്ത് പരേതനായ സ്വാമിദാസിന്റെയും പ്രേമയുടെയും മകൻ വിൻഷാറിനെയാണ് കാണാതായത്. മെക്സിക്കൻ തുറമുഖത്തുനിന്ന് യു.എസിലേക്ക് യാത്രതിരിക്കുമ്പോഴാണ് വിൻഷാറിനെ കാണാതായത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് കപ്പൽകമ്പനിയിലെ ഉദ്യോഗസ്ഥർ വീട്ടുകാരെ വിവരമറിയിച്ചത്. കപ്പലിൽ ഷെഫായിട്ടാണ് വിൻഷാർ ജോലിചെയ്യുന്നത്. 14 വർഷത്തോളമായി കപ്പലിൽ ജോലിചെയ്യുന്ന വിൻഷാർ 2025 ഡിസംബർ ആദ്യവാരം വീട്ടിൽവന്ന് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയതാണ്. മെക്സിക്കൻ കടലിൽ ഒന്നരമണിക്കൂർ തിരച്ചിൽനടത്തിയശേഷം കപ്പൽ മടങ്ങിപ്പോയതായും മെക്സിക്കൻ കോസ്റ്റ്ഗാർഡ് കടലിൽ തിരച്ചിൽ തുടരുന്നതായുമുള്ള വിവരവുമാണ് വീട്ടുകാർക്ക് ലഭിച്ചത്.
Content Highlights: vinshar missing family response
Published: 13 Apr 2026, 07:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented