രണ്ടുതവണ പിടിപെട്ട കോവിഡിനെ തോൽപ്പിച്ച കഥയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുൻകൃഷിമന്ത്രി വി.എസ് സുനിൽകുമാറും. കൂടുതൽ പേരുമായി ജനസമ്പർക്കമുള്ളതുകൊണ്ടാവാം തങ്ങൾക്ക് രണ്ടുതവണയും കോവിഡ് വന്നതെന്ന് ഇരുവരും പറയുന്നു. കോവിഡ് വന്നുമാറി രണ്ടാഴ്ചയ്ക്കുശേഷമാണ് തനിക്ക് ഗുരുതരപ്രശ്നങ്ങൾ വന്നതെന്ന് സുനിൽകുമാർ. മെഡിക്കൽ കോളേജിൽ അഡ്മിറ്റായ സമയത്ത് പലരും തനിക്ക് മൂന്നാമതും കോവിഡ് വന്നതാണെന്നാണ് കരുതിയതെന്നും അദ്ദേഹം പറയുന്നു. ആരോഗ്യത്തിന്റെ ഗൗരവത്തെ ബോധ്യപ്പെടുത്തിയ കാലമാണ് ഇതെന്ന് വി.ഡി സതീശനും. കോവിഡ് കാലത്തെ ആശുപത്രി വാസത്തിനിടയ്ക്ക് വായിച്ച പുസ്തകങ്ങളെക്കുറിച്ചും കണ്ട സിനിമകളെക്കുറിച്ചുമൊക്കെ ഇരുവരും പങ്കുവച്ചു.
Published: 21 Aug 2021, 06:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented