ത്തര്‍പ്രദേശുകാരനായ മുഹമ്മദ് ആരിഫും ഒരു സാരസ് കൊക്കും തമ്മിലുള്ള ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആരിഫില്‍ നിന്ന് പിരിഞ്ഞതിന് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് കൊക്കിനെ ആരിഫിന് തന്നെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. 

To advertise here,

ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എം.പി വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു. പരസ്പരം കണ്ടതിന്റെ സന്തോഷപ്രകടനം ഇവരുടെ സ്‌നേഹം എത്ര ശുദ്ധമാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.