To advertise here,

'രണ്ടാഴ്ച മുന്‍പ് പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് കോള്‍ വന്നു. ഒരു സ്ത്രീയുടെ കോളായിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളതായിരുന്നു. അറിയാത്ത നമ്പറായതിനാല്‍ ഞാന്‍ അതിനെ മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍ എനിക്ക് പരിചയമുള്ള മൂന്നാലുപേരുടെ പേരുകള്‍ ഇവര്‍ എടുത്തുപറഞ്ഞു. അതിലൊന്നു വിപിന്റെ പേരായിരുന്നു. എന്റെ അടുത്ത സുഹൃത്തിന്റെ പേരും പറഞ്ഞിരുന്നു. ഉടനേ ഇവര്‍ രണ്ടുപേരോടും ഞാന്‍ വിളിച്ച് വിവരം പറഞ്ഞു. ഈ വിവരങ്ങള്‍ ഡി.ജി.പിയോട് പങ്കുവെച്ചിട്ടുണ്ട്.  വീണ്ടും ഒരാള്‍ എന്നെ വിളിച്ച് ഇത്തരത്തിലൊരു കാര്യം അറിയിച്ചു. അവര്‍ മലയാളത്തിലെ ഒരു പ്രധാനപ്പെട്ട നടിയാണ്. അവര്‍ക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും പറഞ്ഞു, പറഞ്ഞ കാര്യങ്ങളില്‍ എന്നെക്കുറിച്ചുള്ളത് എനിക്കുള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു. എന്റെ മാനേജര്‍ എന്ന് അവകാശപ്പെടുന്ന വിപിനാണ് ഈ കാര്യങ്ങള്‍ നടിയോട് പങ്കുവെച്ചത്'- ഉണ്ണിമുകുന്ദന്‍ പറഞ്ഞു.