
ആശുപത്രിക്കിടക്കയില്‍ തന്നെ കാണാനെത്തിയ കുഞ്ഞുസന്ദര്‍ശകനെ പരിചയപ്പെടുത്തി ഉമാ തോമസ് എം.എല്‍.എ. കുറച്ചുദിവസമായി തന്റെ 'ഹോസ്പിറ്റല്‍മേറ്റ് ആയിരുന്നു എന്ന മുഖവുരയോടെയാണ് നൈപുണ്യ പബ്ലിക് സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയായ നഥാന്‍ കെ. നിഥിനിനെ ഉമാ തോമസ് ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പുവഴി പരിചയപ്പെടുത്തിയത്.
പനികാരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട നഥാന്‍ കുറച്ചുദിവസമായി തന്നെ കാണണമെന്ന് വാശിപിടിക്കുന്നുണ്ടായിരുന്നുവെന്നും സന്ദര്‍ശകര്‍ക്കുള്ള വിലക്ക് മാറിയതോടെ അമ്മ ഡോണയ്‌ക്കൊപ്പം കാണാനെത്തിയെന്നും കുറിപ്പില്‍ പറയുന്നു. സമ്മാനമായി കൈമാറിയ, നഥാന്‍ വരച്ച ചിത്രങ്ങള്‍ ഉമാ തോമസ് കുറിപ്പിനൊപ്പം പങ്കുവെച്ചു. നഥാന്‍ ശനിയാഴ്ച വൈകീട്ടോടെ ആശുപത്രിവിട്ടു. തനിക്ക് ഈ ആഴ്ചയോടെ ആശുപത്രി വിടാന്‍ കഴിയുമെന്ന് കരുതുന്നതായും ഉമാ തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഉമാ തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
A Heartwarming Gesture from a Little Hero!
കഴിഞ്ഞ കുറച്ചു ദിവസമായി എന്റെ 'Hospital Mate' ആണ്
നൈപുണ്യ പബ്ലിക്ക് സ്കൂളിലെ LKG വിദ്യാർത്ഥിയായ കുഞ്ഞു നഥാൻ.
പനി കാരണം അഡ്മിറ്റായതാണ്.
3-4 ദിവസമായിട്ട് ഉമ MLA നെ കാണണം എന്ന് ഒരേ വാശി ആശാന്.
സന്ദർശകർക്ക് വിലക്ക് ആയതിനാൽ ആദ്യ ദിവസങ്ങളിൽ നഥാന്റെ parents വിലക്കി.
ഇന്നലെ നഥാൻ അമ്മ ഡോണയെയും കൂട്ടി എന്റെ റൂമിൽ എത്തി അൽപ്പ സമയം ചിലവിട്ടു .
പനിയുടെ ക്ഷീണത്തിലും തന്റെ കുഞ്ഞു കൈകളാൽ വരച്ച്, ചായം പൂശിയ 2 മനോഹര ചിത്രങ്ങൾ എനിയ്ക്ക് സമ്മാനിച്ചു.
കൂടാതെ Get Well Soon എന്ന ആശംസയും.
'സ്നേഹത്തിനും കരുണയ്ക്കും പ്രായം ഇല്ല'.
നഥാൻ മോൻ നൽകിയ ഈ മനോഹരമായ സമ്മാനത്തിന് ഞാൻ അതീവ നന്ദിയുള്ളവളാണ്... മോനെപ്പോലുള്ള സ്നേഹമുള്ള മനുഷ്യരുടെ പ്രാർത്ഥനകളും സാന്നിധ്യവുമാണ് രോഗാവസ്ഥയിൽ നിന്നും ഇത്ര Speedy Recovery യ്ക്ക് എന്നെ ഇടയാക്കിയത്..
നഥാൻ ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു..
Hopefully ഈ ആഴ്ച്ച ഞാനും..
Thank you, little Nathan, for brightening my day with your thoughtful gift. Your kindness has made a difference in my journey to recovery.
With Love
- Uma MLA!
Content Highlights: A heartwarming story of an LKG student`s visit to an Uma Thomas MLA in the hospital
Published: 19 Jan 2025, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented