തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പുഫലം എൽ.ഡി.എഫ് സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

To advertise here,

തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ മികച്ച മുന്നേറ്റത്തിൽ സംസ്ഥാനത്തെങ്ങും വിജയാഹ്‌ളാദത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. തൃക്കാക്കരയിൽ പി ടി തോമസിന്റെ ഭൂരിപക്ഷം ഇതിനോടകം ഉമ തോമസ് മറികടന്നു. 

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും സി.പി.എം പ്രതികരിച്ചു.

രാവിലെ 7.30-ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്‌ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം തപാൽ വോട്ടുകളാണ്  എണ്ണിയത്. 10 പോസ്റ്റൽ ബാലറ്റുകൾ മാത്രമേയുള്ളൂ. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണം. 11 മണിയോടെ അന്തിമഫലം പുറത്തുവരും.