പുതിൻ്റെ തലയ്ക്ക് മുകളിലൂടെ പറന്നത് ബി2 ബോംബറും ഫൈറ്റർ ജെറ്റുകളും; ഗംഭീര സ്വീകരണമൊരുക്കി ട്രംപ്
അലാസ്‌കയില്‍ നടന്ന ഉന്നതതല ഉച്ചകോടിയ്ക്കായി യുഎസിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന് വമ്പൻ സ്വീകരണമൊരുക്കി യു.എസ്. പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. തലയ്ക്ക് മുകളിലൂടെ ബി-2 ബോംബറും ഫൈറ്റര്‍ ജെറ്റുകളും പറത്തിയാണ് പുതിനെ അമേരിക്ക സ്വീകരിച്ചത്. വിമാനങ്ങൾ പറത്തിയ ശേഷം ട്രംപ് പുതിനെ കൈയടിയോടെ വരവേറ്റു. ചുവപ്പുപരവതാനി വിരിച്ചായിരുന്നു പുതിൻ്റെ സ്വീകരണം. മുട്ടുകുത്തിയിരുന്നു പരവതാനി നേരെയാക്കുന്ന യു.എസ്. സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പുതിന് നൽകിയ സ്വീകരണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്കു മേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുമെന്ന് അവകാശപ്പെട്ടുള്ള ഉച്ചകോടിയായിരുന്നു അലാസ്‌കയിലേതെങ്കിലും നിര്‍ണായക തീരുമാനങ്ങളൊന്നും കൂടിക്കാഴ്ചയിലുണ്ടായില്ല. അന്തിമ കരാറില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കന്മാരും യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
In Short: U.S. President Donald Trump gave Russian President Vladimir Putin a grand red-carpet welcome in Alaska with fighter jets overhead, but the much-hyped summit ended without a decisive agreement.
Content Highlights: Donald Trump gave Russian President Vladimir Putin a grand red-carpet welcome in Alaska
Published: 16 Aug 2025, 10:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented