ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് പരാജയപ്പെട്ടെന്ന ആരോപണവുമായി പുനലൂർ സ്വദേശി ട്രാൻസ്ജൻഡർ നന്ദന. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടുവർഷങ്ങൾക്കിപ്പുറവും ശാരീരിക പ്രശ്നങ്ങൾ നേരിടുകയാണെന്ന് നന്ദന പറയുന്നു. മൂത്രനാളം അടഞ്ഞിരിക്കുകയാണ്, പിന്നുപയോ​ഗിച്ച് ചെറുതായി കുത്തുമ്പോഴാണ് മൂത്രം പുറത്തുവരുന്നത്. ഒപ്പം അസഹ്യമായ വയറുവേദനയുമുണ്ട്. ഇതുവരെ ആരോടും ഒന്നും പറഞ്ഞിട്ടില്ല ഇപ്പോൾ മരണത്തിന്റെ വക്കിലെത്തിയതുകൊണ്ടാണ് പറയുന്നത്. ശസ്ത്രക്രിയാ പരാജയത്തെ തുടർന്ന് വേദനകൾ സഹിച്ച് കഴിയുകയാണെന്നും നന്ദന ആലപ്പുഴയിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

To advertise here,