കലോത്സവം പരാജയപ്പെട്ടവരുടേതുകൂടി; സമാപനസമ്മേളനത്തില്‍ ആശംസയുമായി ടൊവിനോ
കലോത്സവവുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലേക്ക് തന്നെ ക്ഷണിച്ച സംഘാടകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ടൊവിനോ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ജില്ലയ്ക്ക് അവധി കിട്ടിയിരുന്നു എന്നതാണ് കലോത്സവവുമായുള്ള ഏകബന്ധമെന്നും ടൊവിനോ പറഞ്ഞു. കലോത്സവത്തില്‍ പങ്കെടുത്തവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ടൊവിനോ അഭിനന്ദനമറിയിച്ചു. കലോത്സവം തോറ്റവരുടേതുകൂടിയാണെന്നോര്‍മിപ്പിച്ച ടൊവിനോ ഓരോ മത്സരാര്‍ഥിയും കലാരംഗത്തെ ഭാവിവാഗ്ദാനമാകട്ടേയെന്ന് ആശംസിച്ചാണ് വേദി വിട്ടത്.
Content Highlights: Tovino Thomas congratulated all participants of Kerala School Kalolsavam
Published: 08 Jan 2025, 10:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented