തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ റിപ്പോർട്ടർ ടിവിയിലെ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ സ്വമേധയാ കേസെടുത്തു.

To advertise here,

കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട  കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർഥ പ്രയോഗം.

ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടി