മലപ്പുറം കരുവാരക്കുണ്ട് കേരള എസ്റ്റേറ്റില്‍ കടുവയിറങ്ങി. എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളികളാണ് തിങ്കളാഴ്ച രാവിലെ കടുവയെ കണ്ടത്. ഉടന്‍ ഇവര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. ഡി.എഫ്.ഒ. ഉള്‍പ്പടെയുള്ള ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പശ്ചിമഘട്ടത്തിന്റെ താഴ്‌വാര മേഖലയാണിത്. കടുവയെ കണ്ട മേഖലയില്‍ ജനവാസമില്ലെങ്കിലും ഏക്കര്‍ കണക്കിനുള്ള റബ്ബര്‍ തോട്ടമാണിവിടം. അതുകൊണ്ടു തന്നെ റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ നിരന്തരം ജോലിയിലേര്‍പ്പെടുന്ന പ്രദേശമാണിത്. എസ്റ്റേറ്റിന് താഴെയുള്ള പ്രദേശം ജനവാസമേഖലയാണ്. കടുവയെ കണ്ടെത്തിയതോടെ തൊഴിലാളികളും സമീപപ്രദേശങ്ങളിലുള്ളവരും ആശങ്കയിലായിരിക്കുകയാണ്. 

To advertise here,