
ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു. ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റർ അകലെ കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
വനത്തോട് ചേർന്ന ലാറൻസ്റ്റണിൽ പാടിയിൽ താമസിക്കുന്നയാളാണ് ബാലകൃഷ്ണൻ. വനംവകുപ്പിൻ്റെ അനാസ്ഥയാരോപിച്ച് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
Content Highlights: A 65-year-old tea estate worker named Balakrishnan Maruthan was killed by a tiger in Gudalur., The incident occurred near the Laurenston tea estate in Oveli., Remnants of the body were found 500 meters away from the pump house., Locals have staged protests accusing the forest department of negligence.
Published: 09 Aug 2026, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented