'അവധിക്കാലത്ത് ജീപ്പില്‍ ക്ലീനറായിട്ടുണ്ട്' ;ഹെവി ലൈസന്‍സ് ആഗ്രഹം സഫലമാക്കി തൃശൂര്‍ ജില്ലാകളക്ടര്‍
തൃശൂര്‍ : ദീര്‍ഘകാലത്തെ ആഗ്രഹം സഫലമാക്കി തൃശൂര്‍ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. റോഡ് ടെസ്റ്റ് ഉള്‍പ്പെടെ പാസായി ഹെവി ലൈസന്‍സ് നേടിയിരിക്കുകയാണ് അദ്ദേഹം. 'പണ്ടു മുതലേയുള്ള ആഗ്രഹമാണ്. സ്‌കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോള്‍ മുതല്‍ ബസ്സാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. അന്നേ ആഗ്രഹമുണ്ടെന്നും ' അദ്ദേഹം പറയുന്നു. ജോലിയുടെ ഭാഗമായി റോഡും ബസും ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവന്നപ്പോള്‍ പഴയ ആഗ്രഹത്തെക്കുറിച്ചോര്‍ത്തു.അങ്ങനെയാണ് ടെസ്റ്റിനായി അപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചില്‍ നിന്നും വരുന്ന തനിക്ക് ജീപ്പ് ഓടിച്ച പരിചയമുണ്ട്. ഫോര്‍ വീലര്‍ പഠിച്ചത് ജീപ്പിലാണ്. അവധിക്കാലത്ത് ജീപ്പില്‍ ക്ലീനറായി പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Inshort-Thrissur District Collector Arjun Pandyan fulfilled his longtime dream by obtaining a heavy vehicle license after passing the road test.
Content Highlights: Thrissur Collector Arjun Pandyan Gets Heavy License
Published: 30 Mar 2025, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented