സംസ്ഥാന സ്കൂൾ കായികമേള സമാപിച്ചപ്പോൾ ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് 1825 പോയിന്റുകളോടെ തിരുവനന്തപുരം ജില്ല സ്വന്തമാക്കി. അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം നേടിയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. 892 പോയിന്റോടെ തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 859 പോയിന്റുകളോടെ കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ഗവർണർ രാജേന്ദ്ര അർലേക്കർ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. അത്‌ലറ്റിക്സ് ഇനങ്ങളിൽ മലപ്പുറം ജില്ല 247 പോയിന്റുകളോടെ ചാംപ്യന്മാരായി.212 പോയിന്റുകളോടെ പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്

To advertise here,