സമാപന സമ്മേളനം വൈകിട്ടു 4.30നു യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: ഇക്കൊല്ലത്തെ സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് പടിയിറങ്ങുമ്പോള്‍ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്.
ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോള്‍ തൃശൂര്‍ ജില്ലാ രണ്ടാമതായത് 149 പോയിന്റുകള്‍ നേടിയാണ്. അത്ലറ്റിക്സ് ഇനങ്ങളില്‍ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി.
Published: 28 Oct 2025, 12:32 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented