ഒരുനാട് മുഴുവൻ തങ്ങളാല്‍ കഴിയുന്നതെല്ലാം ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട്ടിനായി ചെയ്യുമ്പോള്‍ സ്വന്തം കുടുക്ക പൊട്ടിച്ച് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തിരിക്കുകയാണ് കോഴിക്കോട് ഗണപത് എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസുകാരി ഷെസ റെയ്‌ന. കഴിഞ്ഞ ദിവസം ഉപ്പയോടും അമ്മാവനോടും വാങ്ങിയ രണ്ടായിരത്ത് മുന്നൂറ് രൂപയ്ക്ക് സാധനങ്ങൾ വാങ്ങി അത് മാത‍ൃഭൂമി ഓഫീസിൽ ഏൽപ്പിച്ചിരുന്നു. ഇത് തൃപ്തിയാവാതെയാണ് ബുധനാഴ്ച കുടുക്ക പൊട്ടിച്ച് കിട്ടിയ ആയിരത്തിലധികം രൂപയ്ക്ക് സാധനങ്ങൾ വാങ്ങി വീണ്ടും നൽകിയത്.

To advertise here,