'ജർമനായാലും ജപ്പാനായാലും കൊള്ളാം, കുന്നംകുളം ആവാതിരുന്നാൽ മതി'; തേവര- കുണ്ടന്നൂർ പാലം അടച്ചു
തേവര- കുണ്ടന്നൂർ പാലത്തിന്റെ പണി മര്യാദയ്ക്ക് ചെയ്തിട്ടുണ്ടെങ്കിൽ നല്ലതാണെന്ന് പ്രദേശത്തെ ഓട്ടോ ഡ്രൈവർ രാജേഷ്. പ്രദേശത്ത് സ്റ്റാന്റിൽ എഴുപതോളം വണ്ടികളുണ്ട്. തോപ്പുംപടി, ഫോർട്ട് കൊച്ചി, തേവര ഭാഗത്തേക്കാണ് ഞങ്ങൾക്ക് കൂടുതലായി ഓട്ടം കിട്ടാറുള്ളത്. ഒരു മാസത്തേക്ക് പാലം അടച്ചിട്ടാൽ ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടും. ഒരു മാസത്തേക്കാണ് പണി എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ അത് തീരുമാനമാകുമായിരിക്കും. ജനങ്ങൾ അതിന് അനുസരിച്ച് സഹകരിക്കണം. സമരക്കാരും രാഷ്ട്രീയ പ്രവർത്തകരും വന്ന് കൊടിയും പിടിച്ചിട്ട് കാര്യമില്ല. ചെയ്യേണ്ട പണി ചെയ്യണം. പണി മര്യാദയ്ക്ക് ചെയ്തിട്ടുണ്ടെങ്കിൽ നല്ലതാണ്. രണ്ടുതവണ ഇതിനുമുൻപ് പാലം അടച്ചതാണ്. ഇപ്പോൾ ജർമ്മനി ടെക്നോളജി വെച്ചാണ് ഇത് പണിയുന്നത്. ജർമനായാലും കൊള്ളാം, ജപ്പാനായാലും കൊള്ളാംസ, കുന്നംകുളം ആവാതിരുന്നാൽ മതി. എറണാകുളം എന്ന പേരിലെ കുളം ആവാതിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
Inshort: A local auto driver expresses concerns about the impact of the Kundannoor-Thevara bridge`s closure, urging for efficient work and minimal inconvenience to drivers and passengers.
Content Highlights: Kundannoor-Thevara Bridge: Auto Driver Hopes for Swift Work
Published: 15 Oct 2024, 01:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented