പേന കൊണ്ടുള്ള ഏറിൽ വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപികയ്ക്ക് കഠിനതടവും പിഴയും. തിരുവനന്തപുരം കണ്ടല ഗവ: സ്കൂളിലെ അധ്യാപിക ഷെറീഫ ഷാജഹാനെയാണ് ശിക്ഷിച്ചത്. ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. 2005 ജനുവരി 18-നായിരുന്നു സംഭവം.

To advertise here,

ക്ലാസിൽ ശ്രദ്ധിച്ചില്ല എന്ന കാരണത്താലാണ് അധ്യാപിക വിദ്യാർത്ഥിക്ക് നേരെ പേന വലിച്ചെറിഞ്ഞത്. ഒരു വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ.വി. രജീനീഷിന്റേതാണ് ഉത്തരവ്. സംഭവം നടന്ന് പതിനാറ് വർഷത്തിന് ശേഷമാണ് വിധി വരുന്നത്.