മൊറൊട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. എന്നാല്‍ പിഴപലിശ ഈടാക്കാന്‍ പാടില്ലെന്ന് കോടതി. നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്കാന് കഴിയില്ല എന്നും സുപ്രീം കോടതി.
മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി തള്ളി. സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും. നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്കാന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പലിശ ഒഴിവാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നല്‍കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്കുകള്‍ക്ക് നിക്ഷേപകരും പലിശ നല്‍കേണ്ടതാണ്. പലിശ എഴുതി തള്ളുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. പക്ഷേ മൊറട്ടോറിയം കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആരില്‍ നിന്നെങ്കിലും പിഴപ്പലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Published: 23 Mar 2021, 01:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented