തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാരിന്റെ പുതിയ നിയമ നിര്‍മാണം. ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ നിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് നിയമമായ ശേഷമേ ഈ മാസത്തെ ശമ്പളം നല്‍കൂ. 

To advertise here,

ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക്ക് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് എന്നാണ് പുതിയ ഓഡിനന്‍സിന്റെ പേര്.ശമ്പളത്തിന്റെ 25 ശതമാനം ഡഫര്‍ ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നതാണ് ഓഡിനന്‍സ്. പിടിച്ച പണം എന്ന് തിരിച്ചു നല്‍കണം എന്നത് ആറ് മാസം കഴിയുമ്പോള്‍ പറഞ്ഞാല്‍ മതിയാകും. 25 ശതമാനം വരെ നീക്കിവയ്ക്കാന്‍ കഴിയുമെങ്കിലും മുന്‍ നിശ്ചയച്ച തുക മാത്രമേ സര്‍ക്കാര്‍പിടിക്കു.