പ്രതിസന്ധികളുടെ മഹാപ്രളയത്തില്‍ നിന്നും ശ്രീജു പവനന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു ഒന്നാം റാങ്ക് തിളക്കം. ബാച്ചിലര്‍ ഓഫ് പെര്‍ഫോര്‍മിങ് ആര്‍ട്സ് വയലിനില്‍ ശ്രീജുവിനു കിട്ടിയ നേട്ടം പ്രതിസന്ധികളില്‍പ്പെട്ടവര്‍ക്ക് പ്രചോദനമാണ്.

To advertise here,

സ്വാതി തിരുനാള്‍ സംഗീത കോളേജിന്റെ അഭിമാനമാണ് പരുമല സ്വദേശി ശ്രീജു. മഹാപ്രളയം തകര്‍ത്ത സ്വപ്‌നങ്ങളില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പായിരുന്നു ശ്രീജുവിന്റെ റാങ്ക്. ഒന്‍പതാം വയസില്‍ ആരംഭിച്ച വയലിന്‍ പഠനത്തിന് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് അമ്മയും പോസ്്‌റ്റോഫിസില്‍ താത്കാലിക ജീവനക്കാരനായ അച്ഛന്റെ തുച്ഛവരുമാനവുമാണ്