വീട്ടുപകരണങ്ങള്‍ മുതല്‍ കാര്‍ വരെ നന്നാക്കും നിര്‍മിക്കും :12-ാം ക്ലാസുകാരനായ എന്‍ജിനീയര്‍
യന്ത്രങ്ങളോട് നാലാം ക്ലാസിൽ തുടങ്ങിയ പ്രേമം, സ്വന്തം വീട്ടിലെ ഉപകരണങ്ങളും വാഹനങ്ങളൊന്നും നന്നാക്കുന്നതും സോനു തന്നെ. വീട്ടുപകരണങ്ങൾ മുതൽ കാർ വരെ സ്വന്തമായി നന്നാക്കുകയും ആവശ്യമെങ്കിൽ നിർമിക്കുകയും ചെയ്യുന്ന പന്ത്രണ്ടാം ക്ലാസുകാരനായ എഞ്ചിനീയറാണ് സോനു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് സോനുവിന് യന്ത്രങ്ങൾ നിർമ്മിക്കുന്നതിലും നന്നാക്കുന്നതിലുമുള്ള താൽപര്യം. തൃശൂർ എൽതുരുത്ത് സെൻ്റ് അലോഷ്യസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് സോനു ഇപ്പോൾ.
യന്ത്ര ഭാഗങ്ങൾ നൽകിയാൽ ഇരുചക്രവാഹനവും കാറുമെല്ലാം സോനു നിർമിക്കും. സ്വന്തം വീട്ടിലെ ഉപകരണങ്ങളും വാഹനങ്ങളൊന്നും കേടായാൽ നന്നാക്കുന്നതും സോനു തന്നെ. ടാങ്കുകളിൽ വെള്ളം നിറഞ്ഞാൽ മോട്ടോർ സ്വയം നിൽക്കുന്ന ഉപകരണമായിരുന്നു സോനുവിൻ്റെ ആദ്യ കണ്ടുപിടിത്തം.പിന്നീടങ്ങോട്ട് നിരവധി ഉപകരണങ്ങളാണ് സോനു വികസിപ്പിച്ചെടുത്തത്.വാഹനാപകടങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുള്ള നിരവധി സംവിധാനങ്ങളും സോനു വികസിപ്പിച്ചിട്ടുണ്ട്. വാഹനം അപകടത്തിൽ പെട്ട് മറിയാൻ തുടങ്ങിയാൽ എൻജിൻ സ്വയം ഓഫാകുന്ന സംവിധാനമാണ് ഇതിൽ പ്രധാനം.
വാഹനത്തിന് തീ പിടിച്ചാൽ സീറ്റ് ബെൽറ്റിൽ കുരുങ്ങി മരിക്കാതിരിക്കാൻ തീപിടിത്തമുണ്ടായാൽ സീറ്റ് ബെൽറ്റ് തനിയെ അഴിയുന്ന സംവിധാനമാണ് വികസിപ്പിച്ചത്. വാഹനങ്ങളിൽ ആളുകൾ കുടുങ്ങിയാൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ശ്രദ്ധേയമായ ഒന്നാണ്. ഹെൽമറ്റിട്ടാൽ മാത്രം വാഹനം പ്രവർത്തിക്കുന്ന സംവിധാനവും താക്കോലിന് പകരം മൊബൈലിൻ്റെ സഹായത്തോടെ വാഹനം പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനവും സോനു വികസിപ്പിച്ചെടുത്തിട്ടുണ്ട്.
എൻജിനീയറിംഗ് രംഗത്ത് ഉന്നത വിദ്യാഭ്യാസം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സോനു. സോനുവിൻ്റെ അമ്മ സുബി ഗവ.മെഡിക്കൽ കോളേജിൽ സയിൻ്റിഫിക് ഓഫീസറാണ്. പിതാവ് നിധീഷ് ഡ്രൈവറായും ജോലി ചെയ്യുന്നു. സഹോദരൻ ഏഗ്നാൻ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മെഡിക്കൽ കോളേജ്: ഗവ.മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിൽ ആണ് സോനുവും കുടുംബവും താമസിക്കുന്നത്.
Inshort- Sonu, a 12th grader, builds and repairs vehicles & appliances. His inventions include self-stopping motors & safety features for cars. Learn more!
Content Highlights: 12th Grader Sonu: Young Engineering Prodigy
Published: 30 Apr 2025, 02:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented