കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഇടയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പാങ്ങോട് മന്നാനിയ കോളേജില്‍ എസ്.എഫ്.ഐ-  കെ.എസ്.യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം കെ.എസ്.യു നടത്തിയ വിജയാഹ്ലാദപ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാരനുള്‍പ്പെ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസുകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളെ നിയന്ത്രിക്കാനെത്തിയ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഷാഫി, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌കര്‍ എം.ടി എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടുപേർ.

To advertise here,