സങ്കീർണമായ പ്രശ്നങ്ങൾ ലളിതമായി വിശദീകരിക്കാൻ കഴിവുള്ളൊരാൾ; യെച്ചൂരിയെ അനുസ്മരിച്ച് സുരേഷ് കുറുപ്പ്
സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ്. പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമെന്ന നിലയിലും പിന്നീട് ജനറൽ സെക്രട്ടറിയെന്ന നിലയിലും കൃത്യമായ പ്രത്യയശാസ്ത്ര അടിത്തറയിലൂന്നി പാർട്ടിയെ നയിക്കുന്നതിൽ വലിയ സംഭാവന യെച്ചൂരി നൽകി. ഏത് സങ്കീർണമായ പ്രശ്നങ്ങളും വളരെ ലളിതമായി ആളുകളോട് വിശദീകരിക്കാനുള്ള അസാധാരണമായ കഴിവ് യെച്ചൂരിക്കുണ്ടായിരുന്നു. ഒന്നാം യുപിഎ സർക്കാറിന്റെ കോമൺ മിനിമം പ്രോഗ്രാം തീരുമാനിക്കുന്നതിനും അത് രൂപീകരിക്കുന്നതിനും ഇന്ന് ഇന്ത്യാ മുന്നണിയുണ്ടാക്കുന്നതിലും വലിയ പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.
Inshort: Senior CPI(M) leader Suresh Kurup remembers Sitaram Yechury, praising his leadership and contribution to the party`s growth and ideology.
Content Highlights: Senior CPI(M) leader Suresh Kurup remembers Sitaram Yechury
Published: 12 Sept 2024, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented