മുണ്ടക്കെെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട അവസാനത്തെ‌ മനുഷ്യനെയും പുനരധിവസിപ്പിക്കുന്നത് വരെ സർക്കാർ തുടങ്ങിവെച്ച ദൗത്യം അവസാനിപ്പിക്കില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആരെയും അനാഥരാക്കില്ലെന്നും കടബാധിതരായവരെ ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. വീട് നഷ്ടമായവർക്ക് ഡിസംബറിന് മുൻപ് പുതിയ വീട് സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

To advertise here,