ഡാനിഷ് സിദ്ദിഖിയെ താലിബാൻ ഭീകരർ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്ന് വെളിപ്പെടുത്തൽ
റോയിറ്റേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. ഡാനിഷ് സിദ്ദിഖിയെ മാധ്യമപ്രവർത്തകനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ താലിബാൻ ഭീകരർ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
താലിബാനും അഫ്ഗാന് സൈന്യവും തമ്മിലുള്ള വെടിവെപ്പിലല്ല ഡാനിഷ് മരിച്ചത്. താലിബാന് അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
റോയിട്ടേഴ്സിനു വേണ്ടിയായിരുന്നു 38-കാരനായ ഡാനിഷ് ജോലി ചെയ്തിരുന്നത്. കാണ്ഡഹാര്‍ സിറ്റിയിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ അഫ്ഗാന് സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.
Published: 30 Jul 2021, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented