എയർപോർട്ടിൽ നഷ്ടപ്പെടുന്ന സമയം ലാഭിക്കാം, ഇത് ലോകത്തിലെ ഏറ്റവും മികച്ച സ്വകാര്യ വിമാനം- രവി പിള്ള
ഏപ്രിൽ ആദ്യവാരമാണ് പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ള അമേരിക്കന്‍ വിമാനക്കമ്പനിയായ ഗള്‍ഫ്‌സ്ട്രീമിന്റെ ജി600 അത്യാഡംബര വിമാനം സ്വന്തമാക്കിയ വാർത്ത പുറത്തുവന്നത്. ടി7 രവി എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിമാനത്തിന് ഏകദേശം 650 കോടി രൂപയോളമാണ് വില. പുതിയ ഫീച്ചറുകളോടെ ഈ വർഷം പുറത്തിറങ്ങിയ ജി600 ശ്രേണിയിലെ ലോകത്തിലെ ആദ്യ വിമാനമാണിത്.
മുന്‍തലമുറ വിമാനത്തെക്കാള്‍ 12 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഇതിനുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച സ്വകാര്യ വിമാനമാണിതെന്നും ഓഫീസും വീടുമെല്ലാമായി ഉപയോഗിക്കാനാകുമെന്നതാണ് വിമാനത്തിന്റെ മെച്ചമെന്നും രവി പിള്ള പറയുന്നു. എയർപോർട്ടിലും മറ്റും നഷ്ടപ്പെടുത്തേണ്ടിവരുന്ന മണിക്കൂറുകൾ ലാഭിക്കാമെന്നത് തന്നെപ്പോലൊരു വ്യവസായിയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷുദിനത്തിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയിൽ രവി പിള്ളയ്ക്കൊപ്പം മാതൃഭൂമി പ്രതിനിധികളും സഞ്ചരിച്ചപ്പോൾ.
Inshort: Business tycoon Ravi Pillai buys the world`s first Gulfstream G600 private jet, worth ₹650 crore, boasting superior fuel efficiency and luxury features.
Content Highlights: Ravi Pillai`s $80M Gulfstream G600
Published: 15 Apr 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented