തിരുവനന്തപുരം കരുംകുളത്ത് മത്സ്യബന്ധന വലയില്‍ ഉടുമ്പ് സ്രാവ് കുടുങ്ങി. കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ഇവയെ അപൂര്‍വമായി മാത്രമാണ് കാണാനാകുക. തിരികെ കടലില്‍ വിട്ടെങ്കിലും ഉടുമ്പ് സ്രാവിനെ രക്ഷിക്കാനായില്ല. 

To advertise here,

സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കടലിന്റെ അടിത്തട്ടിലാണ് ഉടുമ്പുസ്രാവുകള്‍ ഉണ്ടാവാറ്. വെള്ളുടുമ്പ് ഇനത്തില്‍ പെടുന്ന ഈ സ്രാവിനെ ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല. വന്യജീവി നിയമപ്രകാരം സംരക്ഷിതമത്സ്യം കൂടിയാണിവ