നർമം ഭാഷയായി കൊണ്ടുനടന്നയാളാണ് സിദ്ദിഖെന്ന് നടൻ രമേശ് പിഷാരടി. നൂറുകോടി ക്ലബ്ബിൽ കയറിയ ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനായെങ്കിലും, നമ്മൾ ചെയ്ത ചെറിയ പരിപാടികളെ കുറിച്ചുപോലും അ‌ദ്ദേഹം അ‌ഭിപ്രായം പറയാറുണ്ട്. അ‌ഭിനന്ദനമാണെങ്കിലും വിമർശനമാണെങ്കിലും അ‌ത് നർമത്തിൽ പൊതിഞ്ഞ് അ‌വതരിപ്പിക്കാൻ അ‌ദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. രണ്ടാമതും മൂന്നാമതും കേൾക്കുമ്പോൾ വർക്ക് ആകാൻ സാധ്യതയില്ലാത്ത ഒന്നാണ് നർമം. എന്നാൽ, വീണ്ടും കേൾക്കുമ്പോൾ കൂടുതൽ ചിരിപ്പിക്കുന്നതാണ് സിദ്ദിഖ്-ലാൽ ചിത്രങ്ങളിലെ നർമമെന്നും പിഷാരടി കൂട്ടിച്ചേർത്തു.

To advertise here,